---
title: "ബഹ്‌റൈനിൽ ആകാശത്ത് വിസ്മയമായി 'ഷെൽഫ് ക്ലൗഡ്'; കനത്ത മഴയ്‌ക്ക് മുന്നോടിയായി അപൂർവ്വ പ്രതിഭാസം"
english_title: "Amazing 'shelf cloud' in the sky over Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349293/Amazing-'shelf-cloud'-in the-sky-over-Bahrain"
published_at: "2026-03-23T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c11901bd307_200.jpg"
keywords: []
---

# ബഹ്‌റൈനിൽ ആകാശത്ത് വിസ്മയമായി 'ഷെൽഫ് ക്ലൗഡ്'; കനത്ത മഴയ്‌ക്ക് മുന്നോടിയായി അപൂർവ്വ പ്രതിഭാസം

> **Lead Summary:** മനാമ**: [ **ബഹ്‌റൈനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കിടെ ആകാശത്ത് അപൂർവമായ 'ഷെൽഫ് ക്ലൗഡ്' ദൃശ്യമായതായി പ്രമുഖ ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. ഡോ. വഹീബ് ഈസ അൽ നാസർ വ്യക്തമാക്കി.

## Article Content

മനാമ**: [ **ബഹ്‌റൈനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കിടെ ആകാശത്ത് അപൂർവമായ 'ഷെൽഫ് ക്ലൗഡ്' ദൃശ്യമായതായി പ്രമുഖ ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. ഡോ. വഹീബ് ഈസ അൽ നാസർ വ്യക്തമാക്കി.

കൊടുങ്കാറ്റിന്റെ മുന്നോടിയായി കാണപ്പെടുന്ന, ആകാശത്ത് ഒരു തട്ട് തൂക്കിയിട്ടിരിക്കുന്നത് പോലെ തിരശ്ചീനമായി രൂപപ്പെടുന്ന ഈ സവിശേഷ മേഘങ്ങൾ അതിശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ചൂടുള്ള വായു മുകളിലേക്ക് ഉയരുകയും കൊടുങ്കാറ്റിന്റെ മുൻഭാഗത്തുള്ള തണുത്ത വായു താഴേക്ക് പതിക്കുകയും ചെയ്യുമ്പോഴാണ് കട്ടിയേറിയ ഇത്തരം മേഘങ്ങൾ രൂപപ്പെടുന്നത്. സാധാരണയായി ശക്തമായ ഇടിമിന്നൽ മേഘങ്ങളുമായി ബന്ധപ്പെട്ടാണ് ഷെൽഫ് ക്ലൗഡുകൾ കാണപ്പെടാറുള്ളത്.

ഇവ ദൃശ്യമാകുന്നത് കാറ്റിന്റെ വേഗത വർധിക്കുന്നതിനും താപനില പെട്ടെന്ന് താഴുന്നതിനും കനത്ത മഴയ്ക്കും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് പുലർച്ചെ രാജ്യത്തുണ്ടായ കനത്ത മഴ ഈ പ്രതിഭാസത്തിന്റെ തുടർച്ചയായിരുന്നുവെന്നും പ്രാദേശിക പത്രത്തിന് നൽകിയ പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിലെ കാലാവസ്ഥാ വ്യതിയാനം വരും ദിവസങ്ങളിലും തുടരുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.

**
**

**

**

.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349293/Amazing-'shelf-cloud'-in the-sky-over-Bahrain)